ഒരിക്കല്‍ ഓര്‍ഗനൈസെഷണല്‍ ബിഹേവിയര്‍ ക്ലാസ്സില്‍ ശക്തി സാര്‍ ഒരു ചോദ്യം ചോദിച്ചു. എന്തിനാണ് നമ്മള് ജോലി ചെയ്യുന്നത്. എല്ലാരും ഒരേ മനസോടെ ഉത്തരം പറഞ്ഞു, ശമ്പളം! എന്തിനും ഒരു സ്റ്റെപ് കൂടുതല്‍ ഉത്തരം പറയാന്‍ ആഗ്രഹിച്ചിരുന്ന ഞാന്‍ പറഞ്ഞു 'സംതൃപ്തി'. ശക്തി സാര്‍ സന്തോഷത്തോടെ പറഞ്ഞു, 'എക്സാടിലി ദാറ്റ് ഈസ് ദി അന്‍സാര്‍'.
പിന്നെ സാര്‍ ഒരു മണിക്കൂര്‍ നീണ്ട ക്ലാസ് എടുത്തു. ജോബ് സാറ്റിസ്ഫാക്ഷനെ കുറിച്ച്. ഒടുവില്‍ പരീക്ഷ പേപ്പറില്‍ അതേ പറ്റി നെടുനീളന്‍ എസ്സേ എഴുതി മാര്‍ക്ക് വാങ്ങിയപ്പോഴും എനിക്കിതിനെ പറ്റി അറിയില്ലായിരുന്നു. എം ടി കഥകളിലൊക്കെ പറയുന്ന പോലെ വര്‍ഷങ്ങള്‍ കഴിഞ്ഞു എനിക്കിതിന്റെ അര്‍ഥം മനസിലാക്കാന്‍.
ഉള്ളം കാലു വരെ വിറപ്പിക്കുന്ന എ സി കെട്ടിടതിലിരുന്നു പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും കണക്ക് എടുത്തു മടുത്തപ്പോള്‍ കൂട്ടായ് കുറെ അസുഖങ്ങളും വന്നു. അത് മനസിന്റെ കള്ളക്കളിയാനെന്നു തിരിച്ചറിയാന്‍ എനിക്ക് ആവുന്നുണ്ടായിരുന്നു.
പിന്നീട് എപ്പോഴോ കാലം എന്റെ വഴിത്താരയില്‍ സര്‍ഗാത്മകതയുടെ പൂ വിരിച്ചു തന്നു. ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചത് എനിക്ക് ഫോളോവര്‍ ഉണ്ടാകുമ്പോഴും പുതിയ കമന്റുകള്‍ വരുമ്പോഴുമാണ്.
സംതൃപ്തിയുടെ വാതിലുകള്‍ പൂര്‍ണമായും അടഞ്ഞപ്പോഴാണ് ഞാന്‍ ആ ജോലി കളഞ്ഞത്. പക്ഷേ ജീവിക്കാന്‍ സംതൃപ്തി പോര പണം വേണം (അത് അമ്മയുടെ പെന്ഷന് ആവരുത്) എന്ന ചിന്ത എന്റെ തൊഴിലന്വേക്ഷണത്തിനു ആക്കം കൂട്ടി. നാളുകള്‍ നീണ്ട യാത്ര ഒടുവില്‍ എന്നെ ഒരു പുരാതന ഓഫീസില്‍ ജോലിക്ക് അയച്ചു (ഓഫീസ് കണ്ടാല്‍ ആരും ഇത് സമ്മതിക്കും).
എന്റെ കഴിവിറെ പകുതി മതി അവിടെ ജീവിക്കാന്‍ എന്ന് മേലധികാരികള്‍ വരെ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോള്‍ എനിക്ക് അഹങ്കാരം പോലും തോന്നി. എങ്കിലും മഞ്ഞ നിറമുള്ള അവിടുത്തെ കടലാസുകളും പൊടി പിടിച്ച മേശയും എന്നില്‍ ഒരിക്കലും മടുപ്പുണ്ടാക്കിയിരുന്നില്ല.
ഒടുവില്‍ ശമ്പള കൂടുതല്‍ പുതുമയുടെ വെട്ടിത്തിളങ്ങുന്ന പ്രകാശം ഒക്കെ കാണിച്ചു ആകര്ഷിപ്പിച്ചു ഒരു പുത്തന്‍ ജോലി എന്നെ കൂട്ടി കൊണ്ട് പോയി. ജീവിത സാഹചര്യം അടിമുടി മാറി. ജീവിക്കാന്‍ ആവശ്യത്തിലേറെ ശമ്പളം കിട്ടി തുടങ്ങി. ജോലിയുടെ ഗ്ലാമര്‍ വേറെ, എങ്കിലും മനസ്സില്‍ എന്തോ ചില അസ്കിത മായാതെ കിടന്നു.
ഒരു ജോലി കിട്ടാത്ത വിഷമം പങ്കു വച്ചവരോട് ഈ അസ്കിത പറയാന്‍ പറ്റില്ലല്ലോ. പിന്നെ രാത്രികളില്‍ വേഗത്തില്‍ കറങ്ങുന്ന ഫാനും തലയിണയും ആ ദുഃഖങ്ങള്‍ ഏറ്റുവാങ്ങി.
എല്ലാ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ നാളെ എണീക്കാതെ ഉറക്കത്തില്‍ മരിച്ചു പോകാന്‍ പ്രാര്‍ത്ഥിക്കും. പാഞ്ഞു വരുന്ന വണ്ടികളെ സ്വപ്നം കണ്ടു റോഡിലൂടെ നടക്കും.
എനിക്കിതാരോടും പറയാന്‍ ആകിലല്ലോ? നല്ല ജോലിയും ആവശ്യത്തിനു ശമ്പളവും അത്യാവശ്യം ജീവിത സൌകര്യങ്ങളും സ്വപ്നം കാണാന്‍ ഒരാളും ഉള്ള ഞാന്‍ ഇങ്ങനെ ചിന്തിച്ചാല്‍ എനിക്കെന്തോ പ്രശ്നമുണ്ടെന്നു അവര്‍ക്ക് തോന്നില്ലേ?
എനിക്കാകെപാടെ ദേഷ്യം വരുന്നു. എങ്കിലും ഞാന്‍ ചിരിക്കാന്‍ ശ്രമിക്കുന്നു, അഭിനയിക്കാന്‍ പഠിക്കുന്നു വീണ്ടും മനസിന്റെ കള്ളകളിയായ് തലവേദന എന്നെ വിടാതെ പിന്തുടരുന്നു.
എനിക്കിപ്പോള്‍ അറിയാം ശക്തി സാര്‍ പഠിപ്പിച്ച ജോബ് സാറ്റിസ്ഫാക്ഷന് സ്വായത്തമാക്കാന്‍ എനിക്കൊരിക് കലും സാധിക്കില്ല. എന്റെ ജീവിതത്തില്‍ ആ വാക്ക് എനിക്ക് മാര്‍ക്ക് വാങ്ങി തന്ന വെറുമൊ രു എസ്സേ മാത്രമാണ്.
16 comments:
‘പിന്നീട് എപ്പോഴോ കാലം എന്റെ വഴിത്താരയില്‍ സര്‍ഗാത്മകതയുടെ പൂ വിരിച്ചു തന്നു. ഞാന്‍ ഏറെ സന്തോഷം അനുഭവിച്ചത് എനിക്ക് ഫോളോവര്‍ ഉണ്ടാകുമ്പോഴും പുതിയ കമന്റുകള്‍ വരുമ്പോഴുമാണ്. ‘
അതെ ഏത്ജോലിയേക്കാളും സാറ്റിസ്ഫാക്ഷൻ ഈ പണിക്കുണ്ട് കേട്ടൊ
നന്നായിട്ടുണ്ട്..പ്രത്യേകിച്ച് അവസാന ലൈന്‍. പിന്നെ ആരാ ഈ അന്‍സാര്‍?
സാറ്റിസ്ഫാക്ഷന് എപ്പോഴും നിലനിലക്കില്ല. അത് മാറിക്കൊണ്ടിരിക്കും. ആഗ്രഹിക്കുന്നത് പോലെ സംഭവിക്കുമ്പോള്‍ മാത്രം തോന്നാവുന്നത് എന്ന് തോന്നുന്നു.
റോളിംഗ് സ്റ്റോണ്‍ ആണല്ലേ? ജോബ് സാറ്റിസ്ഫാക്ഷന് ഉരുണ്ടുരുണ്ട് പോകുന്നതില്‍ അതിശയമില്ല
എവിടെയെങ്കിലും സംതൃപ്ത ആയാല്‍ അവിടെ തീര്‍ന്നു പുതുമയ്ക്ക് വേണ്ടിയുള്ള അന്വേഷണം !
എല്ലായിടത്തും മടുപ്പ് വേണം ..ഒടുവില്‍ ജീവിതത്തോടും ...അപ്പോള്‍ താനേ വരും മരണം ..അതുവരെ അങ്ങോട്ടും നോക്കേണ്ട :)
സംതൃപ്തി എന്നുള്ളത് കുറെ കഴിയുമ്പോള്‍ മടുക്കുന്ന ഒരു സംഭവം ആയിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്..തന്നെയുമല്ല എന്തിലെങ്കിലും സംതൃപ്തന്‍ ആയികഴിഞ്ഞാല്‍ അതിന്റെ ത്രില്‍ പോയില്ലേ !
ഉറക്കത്തില്‍ മരിക്കണേ എന്ന് ഞാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്..അങ്ങനെ ചിന്തിക്കുന്ന ഒരുപാടാല്ക്കാര് ഉണ്ട് എന്ന് ഇപ്പൊ മനസ്സിലായി !
ഒരു കാര്യത്തില്‍ സംതൃപ്തി ഉണ്ടാവുന്നത് പൂര്‍ണമായും നമ്മള് ആഗ്രഹിക്കുന്ന രീതിയില്‍ അത് നടക്കുമ്പോഴാണ്.അങ്ങിനെ സംഭവിക്കുമ്പോള്‍ അതിന്റെ പരിപൂര്ണതയില് എത്തുകയും പിന്നീട് അതില്‍ താല്പര്യം ഇല്ലാതാവുകയും (ഡിമിനിഷിങ്ങ്) ചെയ്യും.ജീവിതാവസാനം വരെ ഈ സംതൃപ്തിയൊക്കെ ചാക്രികമായി തുടര്‍ന്ന് കൊണ്ടിരിക്കും, ഒന്നില്‍ നിന്നും വേറൊന്നിലേക്കു....
പിന്നെ മരണം, അതിനെ നമ്മള് തേടി പോകേണ്ടതില്ല, സമയമാകുമ്പോള്‍ അത് നമ്മെ തേടി വന്നോളും.
ഇപ്പോള്‍, നല്ല മിടുക്കി കുട്ടിയായി ജോലിയൊക്കെ ചെയ്തു വളരെ സന്തോഷമായി കഴിയുക. കേട്ടോ....
ഒരേ ജോലി ചെയ്യുന്നവരിൽ സംതൃപ്തിയുള്ളവരും ഇല്ലാത്തവരും ഉണ്ടാവും. പലരും സ്വയം സംതൃപ്തി കണ്ടെത്തുകയാണ്.
100% സംതൃപ്തി നേടിയ നേരത്താണ് ഞാൻ ജോലിയിൽ നിന്ന് വിരമിച്ചത്.
നല്ല പോസ്റ്റ്,
ജോലിയില്ലാത്തവന് ജോലി കിട്ടാഞ്ഞിട്ടു വിഷമം, ജോലിയുള്ളവന് satisfaction കിട്ടാഞ്ഞിട്ടു വിഷമം..നമ്മളില്‍ ഒട്ടു മിക്കവരുടെയും പ്രശ്നങ്ങളാണ് :)))
anju....... nee.... enthilenkilum alpam samtripthayakoooo .......
ജോലിയില്‍ സംതൃപ്തി ആഗ്രഹിച്ചിരുന്ന ഒരു കാലമുണ്ട്. പക്ഷെ ഇന്ന് യാന്ത്രീകമായി ജോലിക്കൊപ്പം നീങ്ങുമ്പോഴും മാസത്തിന്റെ ആദ്യ ദിനങ്ങളില്‍ അകൌണ്ടിലേക്ക് ട്രാന്സ്ഫറാവുന്ന രണ്ടാമത്തെയോ മൂന്നാമത്തെയോ ദിനങ്ങളില്‍ എ.ടി.എമില്‍ നിന്നും വിഡ്ട്രോ ആകുന്ന അഞ്ചാമത്തെയോ ആറാമത്തെയോ ദിനങ്ങളില്‍ പേര്‍സില്‍ നിന്നും ചിലവാക്കപ്പെടുന്ന പത്താമത്തെയോ പതിനഞ്ചാമത്തെയോ ദിനങ്ങളില്‍ സഹപ്രവര്‍ത്തകനില്‍ നിന്നും കടംകൊള്ളെണ്ടുന്ന പണത്തോടുള്ള അടങ്ങാത്ത അഭിനിവേശം മാത്രമായി മാറിപ്പോകുന്നു. ഇതിനിടയില്‍ ജോബ് സാറ്റിസ്ഫാക്ഷനൊക്കെ ഒരു സ്വപ്നമായി അവശേഷിക്കുന്നു.
ഇത് അഞ്ജുവിന്റെ ചിന്തകള്‍ അല്ലെങ്കില്‍ മാനസീക വികാരങ്ങള്‍ എന്ന നിലയില്‍ എഴുതിയതാണെങ്കില്‍ ഒ.കെ. അതല്ല. പതിവ് പോലെ ഇതിലും ഒരു കഥ പറയാനുള്ള ശ്രമമായിരുന്നെങ്കില്‍ എന്റെ അടി വാങ്ങും അഞ്ജു. ഏറ്റവും സര്‍ഗ്ഗശേഷിയുള്ള ഒരു എഴുത്തുകാരി തീരെ സാറ്റിസ്ഫാക്ഷന് ഇല്ലാതെ വിരസമായെഴുതിയ കഥയെന്ന പേരില്‍. ഇത് ഒരു കഥയായല്ല അഞ്ജു എഴുതിയതെന്ന് വിശ്വസിക്കാന്‍ എനിക്കേറേ ഇഷ്ടം.
സംതൃപ്തി തേടിയലഞ്ഞ് ഹതാശരായി നടക്കുന്നതിനേക്കാള്‍ നല്ലത് ഉള്ളതു കൊണ്ട് തൃപ്തിയടയുന്നതാണെന്ന പാഠമാവും പലപ്പോഴും ജീവിതം നമ്മള്‍ക്കു മുന്നില്‍ വെക്കുന്നത്..
Occupational Stress Management എന്റെ വിഷയം ആയതു കൊണ്ട് അതിനു വേണ്ടി ട്രെയിനിംഗ് കൊടുക്കാന്‍ പ്രെസന്റേഷന് തയ്യാറാക്കിയ അവസരം ഓര്‍ത്തു പോയി.
ഇന്നത്തെ കാലത്ത് ജീവിതം നിലനിര്‍ത്താന്‍ വേണ്ടി Freeze ചെയ്യപ്പേടുകയാണ് --ഈ ഞാനും അക്കൂട്ടത്തില്‍ തന്നെ
ജോബ് സാറ്റിസ്ഫാക്ഷന് എന്നത് ചിലര്‍ക്ക് മാത്രം കിട്ടുന്ന ഒരു ഭാഗ്യം... എനിക്കൊരിക്കലും കിട്ടിയിട്ടില്ലാത്തത്.... അതുകൊണ്ട് എനിക്ക് ഈ പോസ്റ്റ് ഇഷ്ടമായി അഞ്ചു, ഒത്തിരി...
എനിക്ക് തോന്നുന്നത് സംതൃപ്തി എന്നത് ഒരിക്കലും എത്തിപ്പിടിക്കാന്‍ കഴിയാത്ത എന്തോ ഒന്നില്‍ എത്തി ചെരുമ്പോള്‍ ഉള്ള ഒരു വികാരം ആണ്. എല്ലാവരും പറയാറുണ്ട് സംതൃപ്തമായ കുടുംബ ജീവിതം സംതൃപ്തമായ പ്രൊഫെഷനല്‍ ലൈഫ് എന്നൊക്കെ..പക്ഷെ പൂര്‍ണമായ സംതൃപ്തി തരുന്ന ഒന്നാണ് അതെല്ലാം എങ്കില്‍ പിന്നെ എന്താണ് അതിലൊരു രസം. കിട്ടാത്തത് കിട്ടുമ്പോള്‍, അത് ഭാഗീഗം ആയിട്ടനെന്കിലും,അല്ലെ യഥാര്‍ഥ സുഖം? വീണ്ടും പോകാനുള്ള വഴി കട്ടി തരുന്ന എന്തോ ഒന്ന്.. എന്തായാലും ചെറുതെങ്കിലും നല്ല ഒരു രചന. വായിക്കാന്‍ തുടങ്ങിയപ്പോള്‍ അംഗദന്റെ കഥ പോലെ ഒരു കഥ ആണ് പ്രതീക്ഷിച്ചത്. വളരെ വേഗം തീര്‍ന്നു പോയത് പോലെയോ അല്ലെങ്കില്‍ എന്തോ പറയാന്‍ ബാകി ഉള്ള പോലെയോ തോന്നി ഇത് വായിച്ച കഴിഞ്ഞപ്പോള്‍. ആശംസകള്‍..
ഞാനും ഈ ഒരു അവസ്ഥയിലാണ് ഇപ്പോള്‍ ...
പക്ഷെ പ്രതീക്ഷകള്‍ സജീവം ആണ്
Post a Comment