അങ്ങനെ വീണ്ടും ഒരു പിറന്നാള്‍ കൂടി...
ഈ വര്‍ഷം വളരെ പെട്ടെന്നാണ് കടന്നു പോയത്. കഴിഞ്ഞ പിറന്നാളിന് പറഞ്ഞ പോലെ റിപ്പോര്‍ട്ടറില്‍ ജോലി കിട്ടിയത് ഈ ദിവസമാണ്. വിഷ്വല്‍ മീഡിയയുടെ തിരക്കുകള്‍ അക്ഷരങ്ങളെ സാരമായി ബാധിച്ചുവെന്ന് പറയാതെ വയ്യ. എനിക്ക് തന്നെ എന്റെ അക്ഷരങ്ങളോട് പലപ്പോഴും നീരസം തോന്നി.
രണ്ട് വര്‍ഷം മുമ്പ് ബ്ലോഗ് തുടങ്ങുമ്പോള്‍ എച്ച്മുക്കുട്ടി,ചേച്ചിപ്പെണ്ണ് ഇവരെ പോലെ വലിയ ആളാവണം എന്നായിരുന്നു മനസ്സില്‍. ബ്ലോഗര്‍ എന്ന സ്റ്റാറ്റസ് സാമാന്യം നന്നായി എന്‍ജോയ് ചെയ്തു. എല്ലാ ബ്ലോഗര്‍മാരെ പോലെയും കമന്റുകളും ഫോളോവേഴ്‌സിന്റെ എണ്ണവും ഞാനും ആസ്വദിച്ചു.
പിന്നെ കുറേ ബ്ലോഗര്‍മാരെ നേരിലും ഫോണിലും ഒക്കെ പരിചയപ്പെട്ടു. ബ്ലോഗര്‍ എന്നതിലുപരി റിപ്പോര്‍ട്ടറില്‍ വര്‍ക്ക് ചെയ്യുന്നു എന്ന പരിഗണനയാണ് അവരില്‍ പലരും എനിക്ക് തന്നത്. ആ പരിഭവം എനിക്ക് നിരക്ഷരനോടും ചേച്ചിപ്പെണ്ണിനോടും സാബു കൊട്ടോട്ടിയോടും ഉണ്ട്.
ഇപ്പോള്‍ ഞാന്‍ ഒരു കഥ എഴുതിയിട്ട് മൂന്ന് മാസത്തോളമാകുന്നു. ചില ചിന്തകള്‍ സ്വപ്‌നങ്ങള്‍ നിങ്ങളോട് പങ്കുവെക്കണമെന്ന് തോന്നുകയാണ് കടുത്ത ഭാഷാസ്‌നേഹം നിമിത്തം ജേര്‍ണലിസം മേഖലയിലേക്ക് ഇറങ്ങിത്തിരിച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ ഞാന്‍ സ്‌നേഹിച്ച അല്ല, തീവ്രമായി പ്രണയിച്ച ഭാഷയല്ല ഈ ജോലിക്ക് വേണ്ടതെന്ന തിരിച്ചറിവിലാണ് ഇപ്പോള്‍.
കുറേ നാളായി ബ്ലോഗ് എന്ന തലം വിട്ട് മനസ്സ് ചിന്തിക്കുന്നു. പുതിയ കഥയൊന്നും കാണുന്നില്ലല്ലോ എന്ന് ചോദിച്ച അമ്മയോട് എടിഎം ഇട്ട് കാശ് എടുക്കുന്നത് പോലെയല്ല കഥയെഴുതുന്നത് എന്ന് തര്‍ക്കുത്തരം പറയാന്‍ ഞാന്‍ പഠിച്ചു.
കുറേ നാളത്തെ ആലോചനക്ക് വേണ്ടി തീരുമാനിച്ചു. ഇനി എഴുത്തിനെ സീരിയസായി എടുക്കണം.ചിലപ്പോള്‍ ജയിച്ചേക്കാം ചിലപ്പോള്‍ പരാജയപ്പെട്ട് പോയേക്കാം. എയിം അറ്റ് ദ് സ്റ്റാര്‍സ് ഇന്‍ ദ് സ്‌കൈ എന്ന് പഠിപ്പിച്ച അപ്പൂപ്പനെ ഓര്‍മ്മിച്ച് കൊണ്ട് വലിയ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി. വലിയ ക്യാന്‍വാസില്‍ എഴുതണം എന്ന് ഓര്‍മ്മിപ്പിക്കുന്ന കൂട്ടുകാരന്‍ (നവഗ്രഹങ്ങള്‍ സമ്മതിച്ചാല്‍ അടുത്ത പിറന്നാളിന് മുമ്പ് അവന്‍ എന്റെ ജീവിതത്തിലെത്തിയേക്കും) എനിക്ക് ധൈര്യം തന്ന് തുടങ്ങി.
ഇപ്പോള്‍ പഴയത് പോലെ എഴുതുന്നതൊന്നും കഥയാക്കാന്‍ ധൈര്യമില്ല. ധൈര്യമുണ്ടാകുമ്പോള്‍ എഴുതാം എന്ന മട്ടില്‍ മനസ്സിനെ ചിലപ്പോള്‍ അടക്കേണ്ടി വരും ചിലപ്പോള്‍ ആശ്വസിപ്പിക്കേണ്ടി വരും.
പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ തന്ന സ്‌നേഹം കാരുണ്യം ഒന്നും മറക്കാനാകില്ല. ഞാന്‍ മനസ്സ് കൊണ്ട് ഒരു വാനപ്രസ്ഥത്തിന് ഒരുങ്ങുകയാണ്. എഴുതാന്‍, ഇനിയും എഴുതാന്‍, നന്നായി എഴുതാന്‍ വേണ്ടി മാത്രം.
തിരിച്ചു വരും കാരണം എനിക്ക് പ്രിയപ്പെട്ടവര്‍ ഇവിടെയാണുള്ളത്.
എന്നെ മറക്കില്ലെന്ന പ്രതീക്ഷയോടെ
അഞ്ജു
(നന്ദി: ചാമ്പല്‍ തുടങ്ങി തന്ന ടോം തോമസ് എന്ന സഹപ്രവര്‍ത്തക-സുഹൃത്തിനോട്)