കൈലിരുന്ന പാവക്കുട്ടിയെ നെഞ്ചോടു ചെര്‍ത്തുപ്പിടിച്ചുകൊണ്ട് മീനു കോടതി വരാന്തയില്‍ നിന്നു .
അപ്പോള്‍ മീനുവിന്റെ നാല് വര്ഷം മാത്രം പ്രായമുള്ള തലച്ചോറ് പാവക്കുട്ടിക്ക് ഒരു പേര് തിരയുകയായിരുന്നു . മീനുവിനെ കണ്ടതും സ്വതവേ കറുത്ത അച്ഛന്റെ മുഖം ഒന്നുകുടി കറക്കുന്നത് മീനു കണ്ടു . അച്ഛന്റെ അടുത്ത് പോകാതിരികാനാവണം അമ്മ മീനുവിന്റെ കൈയില്‍ മുറുകെ പിടിച്ചു. അമ്മയുടെ കൈ തട്ടിമാറ്റി മീനു വീണ്ടും പവകുട്ടിക്കു പറ്റിയ ഒരു പേര് ആലോചിച്ചുകൊണ്ടിരുന്നു .

കറുത്ത ഉടുപ്പിട്ട ആന്റി ചോദിച്ചു
"മോള്‍ക്ക് ആരുടെകുടെ പോകനാനിഷ്ടം?
അച്ഛന്റെ കുടെയോ അമ്മയുടെ കുടെയോ ?"
"എനിക്ക് മായച്ചേച്ചിയുടെ വീട്ടില്‍ പോയാല്‍ മതി "
മീനു പറഞ്ഞു .,
"ആരാ മായച്ചേച്ചി ?"
"വീട്ടില്‍ ജോലിക്ക് നില്‍കുന്ന കുട്ടിയാ "
ഉത്തരം പറഞ്ഞത് അമ്മയാണ് ..
അമ്മ അറിയാതെ എത്രയോ ദിവസം മായച്ചേച്ചിയുടെ അമ്മയുടെ കൈല്‍ നിന്നും ചോറുരുള വാങ്ങി കഴിച്ചിട്ടുണ്ട് . . ആ രുചിക്ക് സ്നേഹമെന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് മീനുവിനു മനസ്സിലായത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് .
കല്യാണത്തിനു ശേഷം ഭര്‍ത്താവിന്റെ സുഹൃത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടത്തെ അമ്മ വായില്‍ വച്ചു തന്ന ആഹാരത്തിനും അതേ രുചിയായിരുന്നു .
നിലാവുള്ള ഒരു രാത്രി മീനു ആകാശം നോക്കിയിരികുമ്പോഴാണ് അവളുടെ പാവക്കുട്ടിക്ക് ഒരു പേര് കിട്ടിയത് "ഇന്ദുലേഖ ".
പിന്നീട് ഒരിക്കലും ഒരു പേര് കണ്ടെത്താന്‍ അവള്‍ ബുദ്ധിമുട്ടിയിട്ടില്ല. അയല്‍ വീട്ടിലെ കുട്ടിക്ക് " ഋഷികേശ് " എന്നും തന്റെ മൊബൈല്‍ ഫോണിന് " ഋതു " എന്നും കമ്പ്യൂട്ടറിന് " വൈദേഹി " എന്നും പേരിട്ടത് അവളായിരുന്നു . എന്നാലും അവള്‍ക്ക് ഏറെ ഇഷ്ടം തന്റെ ഇന്ദുലേഖയോട് ആയിരുന്നു . അവള്‍ക്ക് ജീവനുണ്ടയിരുന്നെങ്കില്‍ എന്ന് അവള്‍ ഒരുപാട് ആശിച്ചിരുന്നു . .
മഴ പെയുന്ന ഒരു ദിവസം കോടതി വരാന്തയില്‍ നിന്നപ്പോള്‍ അവളുടെ തോളില്‍ മയങ്ങി കിടക്കുന്ന പാവക്കുട്ടിക്ക് ജീവനില്ലായിരുന്നെങ്കില്‍ എന്ന് അവള്‍ ആശിച്ചുപോയി .