ഞാന്‍ എഴുതുന്ന വാക്കുകള്‍ക്കു കട്ടി കൂടുതലാണെന്ന് ആദ്യം പറഞ്ഞതാരാണ്? സത്യത്തില്‍ എനിക്ക് ഓര്‍മയില്ല. മലയാളം പരീക്ഷാ കടലാസ്സില്‍ എഴുതികൂട്ടിയ ലേഖനങ്ങള്‍ ഉത്തരങ്ങള്‍ക്കു അപ്പുറമാണെന്ന് അധ്യാപകര്‍ പരാതി പറഞ്ഞു. എന്റെ വാക്കുകള്‍ നിറഞ്ഞ കടലാസുതുണ്ടുകള്‍ പലപ്പോഴും അഗ്നി കൈനീട്ടി സ്വീകരിച്ചു. എന്റെ അക്ഷരങ്ങള്‍ക്ക് കട്ടി കൂടുതലാണെന്ന് ദഹിക്കാതെ കിടന്ന കടലാസുകള്‍ കാട്ടി ചാമ്പല്‍ പറഞ്ഞു. ഇനി എഴുതരുതെന്ന ഭീക്ഷണികള്‍ തുറക്കാതെ മെയിലുകളും പിന്നീട് സ്പാമുകളുമായ് ഗൂഗിളിന്റെ ഇത്തിരി ഇടത്തില്‍ നിറഞ്ഞു കിടന്നു. ഒടുവില്‍ ഭക്ഷയുടെ കട്ടി കുറയ്ക്കാന്‍ ഞാന്‍ ജനപ്രിയ വാരികയില്‍ ജോലി നോക്കി. പിന്നീട് ഞാന്‍ എഴുതിയ പ്രണയലേഖനം പൈങ്കിളി ആണെന്ന് ആരോപിച്ചു എന്റെ പ്രണയം അവന് നിരസിച്ചു.
13 comments:
ഒരാളുടെ അനുഭവങ്ങളും നടന്നു തീര്‍ത്ത വഴികളും കണ്ടു പരിചയിച്ച സംസ്കാരങ്ങളും ഒക്കെയാണ്
അയാളുടെ ഭാഷയും പ്രവര്‍ത്തന രീതിയും രൂപപ്പെടുത്തുന്നത്..ഓരോന്നും ഉള്‍ക്കൊള്ളാനുള്ള മനസിന്റെ വലിപ്പച്ചെറുപ്പങ്ങള്‍ പലര്‍ക്കും പല വിധമാണ്..നിന്റെ ഭാഷരൂപപ്പെടുത്തിയത് നീ കണ്ടു പരിചയിച്ച ലോകമാണ് ..അത് ബോധപൂര്‍വം മാറ്റുകയൊന്നും വേണ്ട ,,ഓരോ സമയത്തും തനിയെ മാറിക്കൊള്ളും..കൂടുതല്‍ അനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതതു മേഖലയില്‍ എന്ത് പറയണമെന്ന് /എങ്ങനെ ചെയ്യണമെന്നു തനിയെ പഠിച്ചു കൊള്ളും..കഴിയാവുന്നത് ഒന്ന് മാത്രം ..ചുറ്റും ഉള്ളവരുടെ ഉള്ളു കൂടി അറിയാന്‍ ശ്രമിക്കുക
അവര്‍ ചിന്തിക്കുന്നതെങ്ങനെ എന്ന് കൂടി അറിയാന്‍ ശ്രമിക്കുക..
മറ്റുള്ളവർ പറയുന്നതനുസരിച്ച് ജീവിക്കാൻ തുടങ്ങിയാൽ...കഴുതയുമായി പോകുകയായിരുന്ന തെന്നലിരാമന്റേയ്യും മകന്റേയും കഥ കേട്ടിട്ടുണ്ടോ..?
അപ്പോള്‍ പിന്നെ എങ്ങനെ എഴുതും..?
ഒന്നും സമ്മതിക്കില്ലെന്ന് വന്നാലോ..
രമേശ് അരൂരിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു...
നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മാത്രം ഉപയോഗിച്ച് എഴുതിയാല്‍ ഭാഷ സിമ്പിള്‍ ആകും.. പക്ഷെ, പ്രണയം പോലുള്ള സാദാ വിഷയങ്ങളില്‍ കേവലം ആ രീതി മാത്രം ഉപയോഗിച്ചാല്‍ അത് പൈങ്കിളി ആകാന്‍ സാധ്യതയുണ്ട്..
അതൊഴിവാക്കാന്, കഥയിലും ആശയത്തിലും മാക്സിമം വിത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കുക.
അവതരണങ്ങളില്‍ പുതിയ പുതിയ രീതികള്‍ പരീക്ഷിക്കുക..
കഥയും കഥാപാത്രങ്ങളും ആവശ്യത്തിനു മാത്രം സംസാരിക്കുക..
ഇതിനെല്ലാം അപ്പുറം ധാരാളം വായിക്കുക.. കഴിയാവുന്ന അത്രയും അറിവ് സമ്പാദിക്കുക..
നമുക്ക് ചുറ്റും നടക്കുന്ന എല്ലാവിധ കാഴ്ചകളും കാണാന്‍ ഇരു കണ്ണുകളും തുറന്നു വെക്കുക..
സമൂഹത്തിലെ എല്ലാ തുറകളിലും ഉള്ള മനുഷ്യരുടെ മനസിലേക്ക് ഇറങ്ങി ചിന്തിക്കുവാന്‍ സാധിക്കുമ്പോള്‍ മാത്രമേ ഒരു കഥാകാരന് വളര്‍ച്ചയുണ്ടാവൂ..
BYB, ഒരു പ്രണയലേഖനം എനിക്കും എഴുതി തന്നോളൂ കുട്ടിയേ.. സംഭവം പൈങ്കിളി ആണ് എന്ന് ഞാന്‍ പറഞ്ഞാലും പ്രണയം നിരസിക്കില്ല കേട്ടോ.. :-)
ഒട്ടും കട്ടി തോന്നിയതേയില്ല ഈ ഭാഷ. ജനപ്രിയ വാരികയുടെ ശീലമാവാം. വായിച്ചതെല്ലാം അത്തരത്തില്‍ ആയതിനാലാവാം. മഴ പെയ്യുമ്പോലെയുണ്ട് ചില കുറിപ്പുകള്‍. ചന്നംപിന്നം. താഴ്ന്ന സ്ഥായിയില്‍. ആരെയും ഉപദ്രവിക്കാതെ വാക്കുകളുടെ പാവമൊരു മഴ.
??? :-)
ആശയവിനിമയത്തിനുള്ള ശബ്ദാത്മകമായ ഉപാധിയാണ് ഭാഷ.നാം എന്താണോ ഉദ്ദ്യേശിക്കുന്നത് ആ ലക്ഷ്യം നിറവേറ്റപെടുന്നുണ്ടോ എന്നു മാത്രമേ നോക്കേണ്ടതുള്ളു.മേല്ക്കുറിപ്പുകളെടെയുള്ള ഭാഷയുടെ വേര്‍തിരിവുകള്‍ അംഗികരിക്കാനാവില്ല.പിന്നെ 'പ്രണയം' ആ വാക്ക് ഇതിലെതില് പെടും ?
പ്രണയ ലേഖനത്തിന്റെ കട്ടി കൂടിയതുകൊണ്ടാണോ അത് പൈങ്കിളിയാണെന്നു പറഞ്ഞ് നിരസിച്ചത്? അതൊ..
"പൈങ്കിളി" എഴുതിയാല്‍ പറന്നു നടക്കേണ്ടിവരും മെന്നു തോന്നുന്നു അല്ലെ...
അവനോട് പോകാന്‍ പറ
dhairyamayi munnottu poku..... ellavidha pinthunayum.....
ഹൃദയത്തില്‍ നിന്ന് വരുന്ന വാക്കുകള്‍..അതാണ് വേണ്ടത്.
Post a Comment