അവളുടെ കഥകള്‍ക്ക് എല്ലാം കഥയിലായ്മയുടെ പ്രശ്നമുണ്ടെന്നു എല്ലാവരും അവളോട് പറഞ്ഞു ഒരു വാരികയില്‍ അയച്ച കഥ ഇതേ അഭിപ്രായത്തോടെ മടങ്ങി വന്നപ്പോഴാണ് അവള് അതെ കുറിച്ചു ബോധാവതിയായത് . അത് കൊണ്ടു എഴുതിയ കഥകള്‍ക്കെല്ലാം കടലാസ് കഷണങ്ങളുടെ മൂല്യമിട്ടു അക്രികാരന് നല്കി അവള് കഥയിലായ്മയുടെ ഭാരം കുറച്ചു സ്വാതന്ത്ര്യം അനുഭവിച്ചു. ദിവസങ്ങള്‍ക്കു ശേഷം മറ്റാരുടെയോ പേരില്‍ അതെ വാരികയില്‍ അച്ചടിച്ചു വന്ന അവളുടെ നഷ്ടപ്പെട്ട കഥ അവളെ നോക്കി ചിരിച്ചപ്പോള്‍ അവള് കഥയുടെ കഥയിലായ്മയെ കുറിച്ചു ഓര്‍ത്തു പോയി
3 comments:
അനുഭവമാണോ
ആ പൊതുമുതല്‍ എല്ല്ലാം കൂടി തൂക്കി വിറ്റിട്ടെത്ര രൂഭാ കിട്ടി..!!
swantham anubavam ano anju....കഥയുടെ കഥയിലായ്മ
kollam
Post a Comment