Monday, May 31, 2010

സില്‍സില


ആശുപത്രികിടക്കയില്‍ വേറെ പണിഒന്നുമില്ലാത്തത് കൊണ്ട് മുകളില്‍ കറങ്ങുന്നഫാനും നോക്കി കിടന്നപ്പോള്‍ സിബിളിന്റെഫോണ്‍ വന്നു. ആശുപത്രിയില്‍ ആയ ശേഷംഫോണ്‍ ബെല്‍ ചെയ്യുന്നത് കാണുമ്പോള്‍ത്രിശൂര്‍ പൂരത്തിന് കുടമാറ്റം കണ്ടസന്തോഷമാണ് തോന്നുന്നത്. എന്നും വിളിച്ചുരോഗ വിവരം അന്വേക്ഷിക്കുന്നത് കൊണ്ട്സിബിളിന്റെ ഫോണ്‍ കണ്ടപ്പോള്‍ എനിക്ക്പ്രത്യേകത ഒന്നും തോന്നിയില്ല. വളരെകാര്യമായി ഫോണ്‍ എടുത്ത എന്നോട്എങ്ങനെ ഇരിക്കുന്നു എന്ന് ചോദിക്കാതെ അവന്‍ പറഞ്ഞു, " സഖാവെ, ഒരു മെയില്‍അയച്ചിട്ടുണ്ട് വീട്ടില്‍ ചെന്നാല്‍ ഉടന്‍ അത് നോക്കണം. " ഞങ്ങള്‍ പറയാറുള്ള കോഡ് വാചകം (നമുക്ക് പറ്റൂല്ലേ....) പോലും പറയാതെ അവന്‍ ഫോണ്‍ കട്ട്‌ ചെയ്തപ്പോള്‍എനിക്കെന്തോ പന്തികേട്‌ തോന്നി. ആശുപത്രിയില്‍ നിന്നു വീട്ടില്‍ എത്തിയപ്പോള്‍സത്യത്തില്‍ ഞാന്‍ മെയിലിന്റെ കാര്യം മറന്നു പോയി. പക്ഷെ സിബിള്‍ ഭായ് അല്ലെആള്‍ മറക്കുമോ? അത് കണ്ടോ എന്നവന്‍ വിളിച്ചു ചോദിച്ചു. ഇല്ല കാണാം എന്ന് ഞാന്‍ഉറപ്പു കൊടുത്തു. അത്മഹത്യ ചെയ്യുന്നതാണ് ഇതിലും ഭേദമെന്നു അടിക്കുറുപ്പ്‌ കൊടുത്തുഅവന്‍ ഒരു ലിങ്ക് അയച്ചിരിക്കുന്നു. ഡോക്ടര്‍ പരിപൂര്‍ണ വിശ്രമം നിഷ്കര്‍ഷിചിടുള്ളത്കൊണ്ട് ഞാന്‍ അത് കാണാന്‍ ധൈര്യപെട്ടില്ല. പിന്നെ സിബിളല്ലേ, അവന്‍ പാമ്പ് എലിയെപിടിക്കുന്നതിന്റെയും ബൈക്കില്‍ നിന്നു വീഴുന്നതിന്റെയും വീഡിയോസ് ഒക്കെ അയച്ചുതരാരുള്ളത് കൊണ്ട് എനിക്ക് വലിയ ആകാംഷ തോന്നിയതുമില്ല. പക്ഷെ സിബിള്‍ എന്നെവീണ്ടും വിളിച്ചു. ഇത്തവണ അവന്‍ നിര്‍ബന്ധിച്ചു. ഒരു നല്ല സൌഹൃദംനഷ്ട്ടപെടാതിരിക്കാന്‍ വേണ്ടി ഞാന്‍ ലിങ്ക് തുറന്നു. പാട്ട് ആണെന്ന് തോന്നിപ്പിക്കുന്നഎന്തോ കേള്‍ക്കുന്നു. "സില്‍സില ഹൈ സില്‍സില...." എനിക്കൊന്നും മനസിലായില്ലഎന്റെ ത്യാഗരാജ ഭാഗവതരെ...അടുക്കളയില്‍ നിന്നു അമ്മ ഓടി വന്നു. "ഇതെന്താ ഇവിടെ, ഞാനീ വീട്ടില്‍ നിന്നു ഇറങ്ങി പോണോ? " അമ്മയുടെ വാക്കുകള്‍ ഞാന്‍ മുഖവിലക്കെടുതില്ലഅല്ലെങ്കിലും അമ്മക്ക് സംഗീത സെന്‍സ് കുറവാണ്. ഷെഹ്നായി ഇട്ടാല്‍ ഇത് രാജിവ്ഗാന്ധി മരിച്ചപ്പോള്‍ ടീവിയില്‍ കേള്‍പ്പിച്ച പാട്ടല്ലേ എന്ന് ചോദിക്കുന്ന ആളാണ് അമ്മ. ഞാന്‍ സിബിളിനെ ഫോണ്‍ ചെയ്തു, ഭായ് എന്ന് വിളിച്ചിട്ടുള്ളത് കൊണ്ട് മാത്രം അവനോടുസംസാരിച്ചപ്പോള്‍ ഞാന്‍ സംയമനം പാലിച്ചു. " എങ്ങനെ ഉണ്ട്?" എന്നവന്‍ചോദിച്ചപ്പോള്‍ " സംഗീത ലോകത്തിനു വേണ്ടി എന്റെ 12 വര്ഷം ഞാന്‍ സമര്‍പ്പിക്കട്ടെ
"എന്ന് മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ.
അസുഖം മാറി ജോലിയില്‍ പ്രവേശിച്ചു. എവിടെയും സില്സിലയെ കുറിച്ച് മാത്രമേ പറഞ്ഞ്കേള്‍ക്കാന്‍ ഉള്ളു. സില്സിലയുടെ പ്രശസ്തി എന്നെ അല്‍പ്പമൊന്നു ഭ്രമിപ്പിച്ചു. ഒരിക്കല്‍ ഊണ്കഴിക്കുന്നതിനിടയില്‍ ഞാന്‍ മൃദുലയോട് പറഞ്ഞു, " നമുക്കും സില്‍സില പോലെ ഒരുആല്‍ബം ഇറക്കിയാലോ, ഞാന്‍ വരികള്‍ എഴുതാം നിന്റെ വക സംഗീതം ഹണിയെകൊണ്ട് പാടിക്കാം." മൃദുല ദയനീയമായി എന്നെ നോക്കിയിട്ട് പറഞ്ഞു. " അപ്പോള്‍എന്തായാലും മൂന്നു കുടുംബങ്ങള്‍ അനാഥമാകും അല്ലെ ? "


(സിബിള്‍ എനിക്ക് അയച്ചു തന്ന ലിങ്ക് ചുവടെ ചേര്‍ക്കുന്നു......)

BETTER TO SUICIDE !!!!

http://www.youtube.com/watch?v=SlT_0TjfRq0


A WNDRFL ND AMAZING
ROMANTIC SONG I HAD
EVR SEEN IN MA LIFE !!!!!

[ I DARE YOU TO WATCH THIS !!! ]


10 comments:

Unknown said...

AYOOOO NAMAKU PATOOOOOOOOLEEEE

praveen raveendran said...

silsilede link koode kodutekk... kaanatavar kaanate...

Unknown said...

സിലസില ഹേ സിലസില
അഞ്ജുവിനും സിലസില
സിലസില ഹേ സിലസില
അഞ്ജുവിനും സിലസില
സിലസില സിലസില
സിലസില ഹേ സിലസില
സിലസില സിലസില
സിലസില ഹേ സിലസില
സിലസില സിലസില
സിലസില ഹേ സിലസില
സിലസില സിലസില
സിലസില ഹേ സിലസില
അഞ്ജുവിനും സിലസില

Yesodharan said...

നർമ്മം കലർന്ന അമ്പുകൾ കൊള്ളേണ്ടിടത്തു തന്നെ കൊള്ളും എന്നുറപ്പ്.....
നന്നായിട്ടുണ്ട്...

shameer said...

മൃദുല ദയനീയമായി എന്നെ നോക്കിയിട്ട് പറഞ്ഞു. " അപ്പോള്‍എന്തായാലും മൂന്നു കുടുംബങ്ങള്‍ അനാഥമാകും അല്ലെ

നന്നായിട്ടുണ്ട്... അടിപൊളി

geetha nair said...

anjuve sangeethanjanam enik kuravanenkilum ninak ath undallo ninak ella tharathilum uyarcha kittane ennanu ente prarthana iniyum enik istamillatha pattu nee ee veetil vachal adiyum idiyum sure aayirikum

sony said...

i love that lyrics though it smells a bit of 'social anarchism'. But the video is horrible. doesn't befit for it.

Manoraj said...

എഴുത്തിൽ നർമ്മമുണ്ട്. പക്ഷെ അഞ്ജു ഒന്ന് പറയാം , “ഗ്രീഷ്മം തണുക്കുമ്പോളിൽ“ നിന്നും ഇതിലേക്ക് വരുമ്പോൾ ഒരു വല്ലാത്ത പൊരുത്തക്കേട്.. അലുവക്ക് അയലക്കറി കോമ്പിനേഷൻ ആയത് പോലെ.. എങ്കിലും സുഹൃത്തേ നല്ല കാതലുള്ള വിഷയങ്ങളിലൂടെ മുന്നേറുക.. ഒപ്പം വ്യത്യസ്തതയും ആവാം..

jayanEvoor said...

I started thinking reverse when all guys are ridiculing SILSILA....!

I feel sympathy for them!

And to be fare, a lot more 'ladies and gentlemen' deserve to be ridiculed than these ignorant guys...!

Anoop said...

സില്‍സിലയെ പറ്റി വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ഉമ്പായിയുടെ ഗസലിനെ പറ്റിയാനെന്നു. പക്ഷെ മുഴുവന്‍ വായിച്ചപ്പോളാണ് കാര്യം മനസ്സിലായത്‌... ഹമ്മേ സമാധാനമായി..
ആ പാട്ട് അഞ്ചു കേട്ടിട്ടുണ്ടാകുമല്ലോ ? http://www.youtube.com/watch?v=xRnuCpRYtM8