Thursday, June 3, 2010

ഗ്രീഷ്‌മം തണുക്കുമ്പോള്‍.....


വൈശാഖമാസത്തിലെ സൂര്യന്‍ ഭൂമിയെ ചുട്ടുപൊളളിച്ചു കൊണ്ടിരുന്നു. മഞ്ഞ പട്ടുത്തരീയം കൊണ്ട്‌നെറ്റിയിലെ വിയര്‍പ്പു തുടച്ച്‌ സീത കാട്ടിലൂടെ ലക്ഷ്യമില്ലാതെ നടന്നു. ഒടുവില്‍ തളര്‍ന്ന്‌ ഒരുവൃക്ഷച്ചുവട്ടിലിരുന്നു.
കഴുത്തില്‍ കിടന്ന മഞ്ഞച്ചരടിലെ മംഗല്യസൂത്രം കൈയിലെടുത്തു അവള്‍ പതുക്കെ വിളിച്ചു. `ആര്യപുത്രാ...`.


നിശാഗന്ധിച്ചെടികളുടെ മറവില്‍ നിന്ന്‌ രാമനെ ഒളിച്ചു നോക്കിയ മൈഥിലിയായി അവള്‍ ഒരു വേള മാറി. സീതയുടെ മുഖത്ത്‌ ലജ്ജയുടെ നേരിയ ചുവപ്പു പടര്‍ന്നു.

തന്‍െറ വീര്‍ത്ത വയറിനു മേല്‍ കൈ വച്ച്‌ അവളോര്‍ത്തുതന്‍െറ മക്കള്‍, സൂര്യവംശത്തിന്‍െറ ഭാവിസമ്രാട്ടുകള്‍. ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോഴേ സൂതികര്‍മ്മിണിപറഞ്ഞിരുന്നു ഇരട്ടമക്കളായിരിക്കുമെന്ന്‌.

സീതക്ക്‌ അപ്പോള്‍ എന്തുകൊണ്ടോ തന്‍െറ അച്‌ഛനെ ഓര്‍മ വന്നു, ജനകനെയല്ല, മൂവുലകങ്ങളെയും വിറപ്പിക്കാന്‍ കെല്‌പുളള തന്‍െറ അച്‌ഛനെ, ശ്രീജിതനായ രാവണനെ.

പേരറിയാത്ത ഏതോ ഒരു വൃക്ഷത്തണലിലിരുന്നപ്പോള്‍ അശോകവനികയിലെ ശിംശപാവൃക്ഷച്ചുവട്ടിലാണ്‌താനെന്ന്‌ സീതക്കു തോന്നി.

നികുംഭിലയില്‍ നിന്ന്‌ രാവണന്‍െറ പഞ്ചചാമരം കേള്‍ക്കുന്നുണ്ടോ?

സീതകണ്ണുകളടച്ചിരുന്നു.

തോളില്‍ ഒരു തണുത്ത കരസ്‌പര്‍ശം. സീത കണ്ണുകള്‍ തുറന്നു. നരച്ചു തുടങ്ങിയ വെളള വസ്‌ത്രം, പണ്ടെന്നോസുന്ദരിയായിരുന്നുവെന്നോര്‍മിപ്പിക്കുന്ന മുഖം, ഛേദിക്കപ്പെട്ട നാസിക. ഞെട്ടലോടെ സീത തിരിച്ചറിഞ്ഞു. ശൂര്‍പ്പണഖ! ഭയന്നെഴുന്നേല്‍ക്കാന്‍ തുടങ്ങിയ സീതയെ പിടിച്ചിരുത്തി കൊണ്ട്‌ ശൂര്‍പ്പണഖ പറഞ്ഞു.

`പേടിക്കേണ്ട, അനാഥയായ സീതയെ കൊന്നിട്ട്‌ ശൂര്‍പ്പണഖയ്ക്ക് ഒന്നും നേടാനില്ല. എന്താ ജാനകിയെ മിഥിലക്കുംവേണ്ടാതായോ?`

ശൂര്‍പ്പണഖയുടെ സ്വരത്തില്‍ പരിഹാസമായിരുന്നോ? സീതക്ക്‌ തിരിച്ചറിയാനായില്ല.

കൈയിലിരുന്ന മണ്‍പാത്രത്തിലെ ജലം ശൂര്‍പ്പണഖ സീതക്കു നേരെ നീട്ടി. ഒന്നു സംശയിച്ച ശേഷം സീത അതു വാങ്ങികുടിച്ചു.

ശൂര്‍പ്പണഖ സീതയെ താങ്ങിയെഴുന്നേല്‌പിച്ചു.

`ആ കുന്നിന്‍െറ താഴ്‌വരയില്‍ വാല്‌മീകിയുടെ ആശ്രമമാണ്‌. നിനക്കവിടെ അഭയം ലഭിക്കും.`

വനവീഥികളിലൂടെ സീതയുടെ കൈ പിടിച്ച്‌ ശൂര്‍പ്പണഖ നടന്നു.

അകലെ ആശ്രമം കണ്‍മുന്നില്‍ തെളിഞ്ഞപ്പോള്‍ ശൂര്‍പ്പണഖ പറഞ്ഞു.

`സീത നടന്നോളൂ, ഞങ്ങള്‍ നിശാചരര്‍ക്ക്‌ ഇവിടെ വരയെ പ്രവേശനമുളളൂ.`

നടക്കാനാഞ്ഞ സീത നിന്നു. അവള്‍ ശൂര്‍പ്പണഖയെ പുണര്‍ന്നു. ആ പരിരംഭണത്തില്‍ രാക്ഷസിയും മനുഷ്യസ്‌ത്രീയുംഒന്നായി. കൊന്നവന്‍െറ ഭാര്യയും മരിച്ചവന്‍െറ സഹോദരിയും ഒന്നായി. സീതയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

നന്ദി പറയാനാഞ്ഞ സീതയെ ശൂര്‍പ്പണഖ വിലക്കി.

`വേണ്ട, പറയാത്ത ഒരു ബന്ധം നമുക്കിടയിലുണ്ടല്ലോ? അതങ്ങനെ തന്നെ നില്‍ക്കട്ടെ.`

സീത നടന്നു. എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ യാജ്‌ഞവല്‌ക്യന്‍െറ പാഠശാലയില്‍ പണ്ട്‌ പഠിച്ചത്‌ സീത ഓര്‍ത്തു.

വാല്‌മീകിയുടെ ആശ്രമകവാടത്തിലേക്ക്‌ സീത കാലെടുത്തു വച്ചപ്പോള്‍ അന്തരീക്ഷത്തിലെ ഗ്രീഷ്‌മത്തെ തണുപ്പിച്ചുകൊണ്ട്‌ മഴ പെയ്‌തു. ഒപ്പം സീതയുടെ മനസ്സിലും...

27 comments:

Unknown said...

രാമയണകഥകൾ എത്രകേട്ടാലും മതിവരില്ല. ഇനിയും എഴുതുക

SREE said...

chechi kallakki tto..
ith polatheth mathi...plzzzzzzzzzzzzzzzzzzzzzzz

രാജേഷ്‌ ചിത്തിര said...

rithu vil vaayichu....:)

അരുണ്‍ കരിമുട്ടം said...

എന്താ ജാനകിയെ മിഥിലക്കുംവേണ്ടാതായോ?

ഗ്രേറ്റ്!!!
നമ്മുടെ ബൂലോകത്തില്‍ മനോരാജിന്‍റെ ലേഖനം കണ്ടാണ്‌ ഈ കഥ വായിച്ചത്.നന്നായിരിക്കുന്നു, വളരെ വളരെ...

നല്ലി . . . . . said...

`വേണ്ട, പറയാത്ത ഒരു ബന്ധം നമുക്കിടയിലുണ്ടല്ലോ? അതങ്ങനെ തന്നെ നില്‍ക്കട്ടെ.` വാക്കുകള്‍ക്കു നല്ല ശക്തി

ആളവന്‍താന്‍ said...

"ആ പരിരംഭണത്തില്‍ രാക്ഷസിയും മനുഷ്യസ്‌ത്രീയുംഒന്നായി"
അഞ്ചു.......നല്ല ഭാഷ, നല്ല പ്രയോഗങ്ങള്‍..... ഇഷ്ടായി.

Vipin vasudev said...

രാവണന്റെ മകളായ സീതയെ പറ്റി ഒരു പാട് കേട്ടിട്ടുണ്ടു, ദാ ഇപ്പൊ ഇവിടേയും.
" എല്ലാ മനുഷ്യരും നല്ലവരാണെന്ന്‌ യാജ്‌ഞവല്‌ക്യന്‍െറ പാഠശാലയില്‍ പണ്ട്‌ പഠിച്ചത്‌ സീത ഓര്‍ത്തു."
ഇതു ആരെ കുരിച്ചാണു? ശൂര്‍പ്പണഖ മനുഷ്യ സ്ത്രീ അല്ലലോ?

രാക്ഷസരിലും നലവരുണ്ട് എന്നാവാം . വിഭീഷണന്‍, മഹാബലി ഇവരെല്ലാം ഇതിനു ഉദാഹരണങ്ങളലേ...


www.venalmazha.com

ചന്തു നായർ said...

അല്ലാ.. ഞാനെന്തേ..ഇവിടെ എത്താൻ വൈകി.. അറിയാഞ്ഞ്ട്ടാണോ അതോ അറിയിക്കാഞ്ഞിട്ടാണോ...എത്തിയിടത്തെ കാഴ്ച മനോഹരം....വാല്‌മീകിയുടെ ആശ്രമകവാടത്തിലേക്ക്‌ സീത കാലെടുത്തു വച്ചപ്പോള്‍ അന്തരീക്ഷത്തിലെ ഗ്രീഷ്‌മത്തെ തണുപ്പിച്ചുകൊണ്ട്‌ മഴ പെയ്‌തു. ഒപ്പം സീതയുടെ മനസ്സിലും... അതിനൊപ്പം വായിച്ച എന്റെ മനസ്സിലും... നല്ല കഥയ്ക്ക് എന്റ് നമസ്കാരം

Minesh R Menon said...

excellant , അടുത്തകാലത്ത് ഇത്രയും ആറ്റിക്കുറുക്കിയ ഒരു നല്ല കഥ വായിച്ചിട്ടില്ല !
അഞ്ജു എഴുത്ത് മനോഹരമായി ! അതിനൊപ്പം പകര്‍ന്നു നല്‍കിയ ചിന്തയും ..!

Manoraj said...

വ്യത്യസ്തമായൊരു ട്രീറ്റ്മെന്റ് .. രാമായണത്തെ ഇത്തരം ഒരു രീതിയിൽ ആരും പറഞ്ഞ് കേട്ടിട്ടില്ല. രണ്ടാമൂഴമൊക്കെ വായിച്ച ഒരു ഫീൽ.. ഒരു പക്ഷെ അത് തന്നെയാവും അഞ്ജുവിന്റെയും ഇൻസ്പരേഷൻ..

mini//മിനി said...

നല്ല ഒരു കഥ, ഋതുവിൽ വസന്തമായി പൂത്തുലഞ്ഞു.

ചേച്ചിപ്പെണ്ണ് said...

minesh paranjanu ivide ..

kadha ishtamayi ....
nanmaykk evideninnum ozhukam ..
athividunne aakavoo ennu shadyam pidikkunnavar aanu viddikal alle ?

സിദ്ധീക്ക് തൊഴിയൂര്‍ said...

ആഹ ,,നല്ലോരുശൈലിയില്‍ നല്ലോരുകഥ..

Minesh R Menon said...

മനുരാജ് പറഞ്ഞതിനൊരു അനുബന്ധം.
ആനന്ദിന്റെ മരുഭൂമികളില്‍ രാജാ മന്സിങ്ങിന്റെ ഒരു കഥയുണ്ട് . തന്റെ കൊട്ടാരം ആകരമിക്കാന്‍ വന്ന സുല്‍ത്തനുമൊത്ത് രാത്രികളില്‍ പകിടകളിക്കുന്ന കഥ. ഒടുവില്‍ വേട്ടക്കാരനും ഇരയും മാനസികമായി അടുക്കുന്ന മനോഹരമായ രംഗം. അവസാനം രാജാവിനെ വധിച്ചു രാജ്യം സ്വന്തമാക്കിയ സുല്‍ത്താന്‍ താന്‍ നേടിയത് വെറും ഒരു കോട്ട മാത്രമാണെന്ന് തിരിച്ചറിഞ്ഞു അവിടം വിട്ടു പോകുന്നു. എല്ലാ യുദ്ധങ്ങളിലും വിജയികള്‍ അനുഭവിക്കുന്ന ഒരു മാനസികാവസ്ഥയാണ് ഇത്. നഷപ്പെടലുകള്‍ ശുര്പനഖക്കും സീതക്കും ഒന്നാണെന്നും അവിടെ എല്ലാ മത്സരങ്ങളും മനുഷ്യന്റെ കേവലമായ ആഗ്രഹങ്ങളില്‍ നിന്നും ഉണ്ടാകുന്നതാനെന്നു ചരിത്രം ഒരിക്കല്‍ കൂടി ഒര്മിപിക്കുന്നു. രാമായണത്തില്‍ നിന്നും കണ്ടെടുത്ത ഒരു മനോഹരമായ ത്രെഡ് എന്ന് തന്നെ ഈ കഥയെ വിശേഷിപ്പിക്കാം

ഉപാസന || Upasana said...

നന്ദി പറയാനാഞ്ഞ സീതയെ ശൂര്‍പ്പണഖ വിലക്കി.

`വേണ്ട, പറയാത്ത ഒരു ബന്ധം നമുക്കിടയിലുണ്ടല്ലോ? അതങ്ങനെ തന്നെ നില്‍ക്കട്ടെ.`

ചിന്തയാല്‍ സമ്പുഷ്ടമായ മനസ്സ്...

പ്രചാരത്തിലിരിക്കുന്ന കഥാപാത്രങ്ങളെയും ആശയങ്ങളേയും മാറ്റിമറിച്ച് വ്യത്യസ്തവീക്ഷണത്തിലൂടെ അവതരിപ്പിക്കുന്നതില്‍ തെറ്റില്ല.

ആശംസകള്‍
:-)
ഉപാസന

പട്ടേപ്പാടം റാംജി said...

കടഞ്ഞെടുത്ത ഒരു കോച്ചുകഥ വളരെ മിഴിവോടെ ഭംഗിയായി....

രാജേഷ്‌ ചിത്തിര said...

നല്ല ഒരു കഥ..

നല്ലോരുശൈലി


ആശംസകള്‍

jayanEvoor said...

നല്ല കഥ...
മനോഹരമായ എഴുത്ത്.
ആശംസകള്‍!

സ്നേഹപൂര്‍വ്വം ശ്യാമ....(snehapoorvam syama) said...

നല്ല ശൈലി നല്ല ഭാവന.. അഞ്ചു കുട്ടീ ഇനിയും എഴുതുക.. ഭാവുകങ്ങള്‍

പാച്ചു said...

മനസ്സിൽ തട്ടുന്ന എന്തോ ഒന്നിതിൽ ഉണ്ട്‌ ...നന്നയിരിയ്ക്കുന്നു അഞ്ജൂ....I liked that thread

റോസാപ്പൂക്കള്‍ said...

അഞ്ജു, ഇതിഹാസങ്ങള് എപ്പോഴും കഥകളുടെ ഒഴിയാത്ത ഖനികളാണ്. ഈ നല്ല കഥക്ക് അഭിനന്ദനങ്ങള്.സീതയും ശൂര്പ്പണഖയും തമ്മിലുള്ള കണ്ടുമുട്ടല് നന്നായി അവതരിപ്പിച്ചു
എന്റെ ബ്ലോഗ്സ്പോട്ടില് ഊര്മ്മിളയെക്കുറിച്ച് ഞാനും ഒന്നെഴുതിയിട്ടുണ്ട്. ഊര്മ്മിള എന്നാണ് കഥയുടെ പേര്.സമയം പോലെ നോക്കണേ

vinus said...

kuracchu vakkukalil manoharamaya katha.different view congrats
sara josephintey thaykulam enna oru kathayundhu a classic one mandhodaryudey chinthakal base cheythu

Sreedev said...

രണ്ടാമൂഴത്തിന്റെ അവതാരികയിൽ എം.ടി പറഞ്ഞിട്ടുണ്ട്‌; മഹാഭാരതത്തിൽ വ്യാസൻ മാറ്റിവെച്ച അർത്ഥഗർഭങ്ങളായ ചില മൗനങ്ങളുണ്ട്‌, അവയിൽ നിന്നാണ്‌ താൻ കഥകൾ കണ്ടെത്തിയതു എന്ന്! അതു പോലെയാണ്‌ ഈ കഥയും.രാമായണമെന്ന സാഗരത്തിൽ നിന്ന് ഇത്തരമൊരു കഥയുടെ മുത്തിനെ കണ്ടെടുത്തത്‌ അദ്ഭുതാവഹമായിരിക്കുന്നു.പതിയെപ്പതിയെ കഥ വിടർന്നുവന്ന ആ രീതി- അത്‌ മനോഹരമാണ്‌.ഇനിയും എഴുതൂ.

Yesodharan said...

വ്യത്യസ്ഥമായൊരു ട്രീറ്റ്മെന്റ്.......
അഞ്ജുവിലെ എഴുത്തുകാരി ശരിക്കും പുതിയ കാലത്തിന്റെ വാഗ്ദാനമാണെന്നു ധൈര്യപൂർവം പറയട്ടെ.....
കഥ എറെ ഇഷ്ടമായി....
ഭാവുകങ്ങൾ...

Nileenam said...

വളരെ നന്നായി വ്യത്യസ്തമായി...അഭിനന്ദനങ്ങള്‍!!!

പെനാകത്തി said...

വളരെ നന്നായിരികുന്നു. അടുത്ത കാലത്തൊന്നും ഇങ്ങനെ ചിന്തിച്ചു എഴുതിയ ഒരു ബ്ലോഗ്‌ വായിച്ചിട്ടില്ല...

Anonymous said...

വളരെ ഇഷ്ട്മായി, ശൈലിയും,ഭാവനയും! ആശംസകൾ, സുഹൃത്തേ! കർക്കിടകത്തിലെ രാമായണം വായന ഇന്നു തുടങ്ങി. ഇനി സീതയും ശൂർപ്പണഖയും വായനയിലെത്തുമ്പോൾ ഞാനെന്തു ചെയ്യും? ഹഹഹഹ......
visit www.jyothirmayam.com