Sunday, February 20, 2011

ചാമ്പലിന്റെ ഒന്നാം പിറന്നാള്‍



തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ വൈഗന്യൂസ്‌ എന്ന ഓണ്‍ലൈന്‍ മീഡിയയില്‍ സബ്‌ എഡിറ്ററായി ജോലി നോക്കിക്കൊണ്ടിരുന്നപ്പോഴാണ്‌ ബ്ളോഗ് എന്ന ആശയം ആദ്യമായി മനസില്‍ വന്നത്‌. വൈഗയിലെ എന്റെ സഹപ്രവര്‍ത്തകന്‍ ടോം തോമസ്‌ ആണ്‌ ഒരു നൈറ്റ്‌ ഡ്യൂട്ടി സമയത്ത്‌ എനിക്കു വേണ്ടി ടെമ്പ്ലേറ്റ് തിരഞ്ഞെടുത്തതും എന്റെ മനസിലെ ആശയപ്രകാരം ബ്ളോഗ് രൂപീകരിച്ചു തന്നതും.

പലരും എന്നോടു ചോദിച്ചിട്ടുണ്ട്‌ ബ്ലോഗിന് എന്തു കൊണ്ടാണ്‌ `ചാമ്പല്‍ ' എന്നു പേരിട്ടത് എന്ന്‌ . പണ്ടു മുതലേ തീയോടു എനിക്കു വല്ലാത്ത ആരാധന ഉണ്ടായിരുന്നു. അതു കൊണ്ട്‌ അഗ്‌നിയുമായി ബന്ധപ്പെട്ട പേര്‌ ബ്ലോഗിന് വേണമെന്നു എനിക്കു തോന്നി. ആരുമിടാന്‍ സാധ്യയില്ലാത്ത പേര്‌ എന്ന ചിന്തയാണ്‌ എന്നെ ചാമ്പല്‍ എന്ന പേരിലേക്ക്‌ നയിച്ചത്‌.


വൈഗയിലെ സഹപ്രവര്‍ത്തര്‍ നല്‌കിയ പ്രോത്സാഹനവും സഹകരണവും എനിക്കൊരിക്കലും മറക്കാനാവില്ല. അവരില്‍ ചിലര്‍ എന്റെ കഥകളിലെസാന്നിധ്യവുമായിട്ടുണ്ട്‌. ടോം, മൃദുല, പ്രവീണ്‍, സിബിള്‍ എന്നിവരെകഥകളില്‍ കാണാം. അന്നൊന്നും കഥകളെ സീരിയസായി കണ്ടിരുന്നില്ല എന്നതാണ്‌വാസ്‌തവം.

ഋതു എന്ന ഗ്രൂപ്പ്‌ ബ്ലോഗില്‍ `ഗ്രീഷ്‌മം തണുക്കുമ്പോള്‍` എന്ന കഥ
പോസ്‌റ്റ്‌ ചെയ്യാന്‍ തോന്നിയ നിമിഷത്തെ ഞാന്‍ വിലമതിക്കുന്നു. അന്നു
ലഭിച്ച കമന്റുകള്‍ കഥ എന്ന മേഖലയെ ആത്മാര്‍ത്ഥതയോടെ സമീപിക്കാന്‍ എന്നെപ്രേരിപ്പിച്ചു.

ഒത്തിരി മടിയുള്ള എന്നെ കൊണ്ട്‌ നിര്‍ബന്ധിച്ചു എഴുതിക്കുകയും എഴുതിയവ വായിച്ച്‌ തിരുത്തി തരികയും ചെയുന്ന എന്‍റെ ചില സുഹൃത്തുക്കള്‍ ആണ് ചാമ്പലിനെ നിലനിര്‍ത്തുന്നത്‌ എന്നു വേണമെങ്കില്‍ പറയാം.


ബൂലോകസഞ്ചാരത്തിലും കേരള കൗമുദിയിലെ ബ്ലോഗുലകത്തിലും ഒരു വയസു പോലും തികയാത്ത എന്റെ ബ്ലോഗിനെ പരിചയപ്പെടുത്തി വന്ന കുറിപ്പുകളില്‍ എനിക്കെന്നും മനോരാജ് ഏട്ടനോടും മൈത്രേയി ചേച്ചിയോടും നന്ദിയുണ്ട്‌.

ജീവിതത്തില്‍ എനിക്കെന്തു കണ്‍ഫ്യൂഷന്‍ വന്നാലും സധൈര്യം അഭിപ്രായം ആരായാന്‍ രണ്ട്‌ ചേട്ടന്മാരെ തന്നതും ചാമ്പലാണ്‌. ആശാമോന്‍ കൊടുങ്ങല്ലൂരും രമേശ്‌ അരൂരും, അവരെന്നും എപ്പോഴും എനിക്കൊപ്പം ഉണ്ടായിരുന്നു.

ടി കെ ഉണ്ണി വാക്കിലൂടെ എനിക്കയച്ച മെസേജാണ്‌ `കനല്‍` എന്ന രണ്ടാമത്തെ ബ്ലോഗിന് പ്രചോദനം." ചാമ്പല്‍ കനലായി കത്തിയെരിയുന്നു" എന്ന അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നാണ്‌ ഞാന്‍ കനല്‍ എന്ന ബ്ളോഗ് അടര്‍ത്തിയെടുത്തത്‌. 77 സുഹൃത്തുക്കള്‍ എനിക്കൊപ്പമുണ്ട്‌ എന്ന ധൈര്യമാണ്‌ എനിക്ക് വീണ്ടുമെഴുതാന്‍ പ്രചോദനം തരുന്നത്‌. അവരില്‍ പലരും എന്റെ സ്ഥിരം വായനക്കാരാണ്‌. സ്ഥിരമായി അഭിപ്രായം പറയുന്ന അവരുടെ വാക്കിലൂടെയാണ്‌ ഞാന്‍ എന്റെ അടുത്ത കഥയെ വാര്‍ത്തെടുക്കുന്നത്‌.

ഓരോ കഥ വരുമ്പോഴും അതിന്റെ അഭിപ്രായം ഏതു തിരക്കിനിടയിലും ഫോണ്‍ വിളിച്ചു പറയുന്ന ഡോ.കൃഷ്‌ണന്‍ എന്റെ വായനക്കാരില്‍ ഞാനേറെ ആദരിക്കുന്ന വ്യക്തിയാണ്‌.

വൈഗയിലെ എന്റെ സഹപ്രവര്‍ത്തകയായ മീനാക്ഷിയാണ്‌ ചാമ്പലിലെ ആദ്യത്തെ ഫോളോവറും ആദ്യമായി കമന്റിട്ട വ്യക്തിയും. " ഈ ബ്ളോഗ് പോസ്‌റ്റുകളും കമന്റുകളും ഫോളോവേഴ്‌സും കൊണ്ട്‌ നിറയട്ടെ " എന്നാണവള്‍ അന്ന് ആശംസിച്ചത്‌.

അന്ന്യന്‍ എന്ന അജീഷ്‌ ചാമ്പല്‍ എനിക്കു തന്ന അനുജനാണ്‌.
ഞാന്‍ എഴുതിയതില്‍ വച്ചെനിക്കേറ്റവും പ്രിയപ്പെട്ട കഥയേതെന്നു
ചോദിച്ചാല്‍ മക്കളില്‍ ഏറെ ഇഷ്‌ടം ആരോടെന്ന ചോദ്യം കേട്ട അമ്മയുടെ കണ്‍ഫ്യൂഷന്‍ ഒന്നും എനിക്കുണ്ടാകില്ല. അതിനൊരു ഉത്തരമേയുള്ളൂ, " വെറുതെ കിട്ടിയ ദൈവം."

2011 ഫെബ്രുവരി 21ന്‌ ചാമ്പലിന്‌ ഒരു വയസ്‌ തികയുമ്പോള്‍ ഈ ദിവസം എനിക്ക് ഏറെ പ്രീയപ്പെട്ടതാകുന്നു ഞാന്‍ പുതിയ ഒരു ജോലിക്ക് പ്രവേശിക്കുകയാണ്‌. വിഷ്വല്‍ മീഡിയ എന്ന പുതിയ താവളം. അങ്ങനെ ഈ ദിവസത്തിന്‌ ഇരട്ടിമധുരമുണ്ട്‌. അതു കൊണ്ടു തന്നെയാവാം എന്റെ അമ്മ പാല്‍പ്പായസം വച്ചു ചാമ്പലിന്റെ പിറന്നാള്‍ ആഘോഷിച്ചത്‌.

ഇനിയും ചാമ്പലില്‍ കഥകളെഴുതാന്‍ സഹായിക്കണമെന്ന്‌ ഭഗവാന്‍ കൃഷ്‌ണനോട്‌ പ്രാര്‍ത്ഥിച്ചു കൊണ്ട്‌.....

സ്‌നേഹാദരങ്ങളോടെ
അഞ്‌ജു

12 comments:

ഉപാസന || Upasana said...

ഇനിയുമൊരുപാട് പിറന്നാളുകൾ ആഘൊഷിക്കട്ടെ
:-)
ഉപാസന

കുഞ്ഞൂസ് (Kunjuss) said...

ആശംസകൾ അഞ്ജുക്കുട്ടീ....

ജയിംസ് സണ്ണി പാറ്റൂർ said...

അറിയപ്പെടുന്ന എഴുത്തുകാരിയാകും
പിറന്നാള്‍ ആശംസകള്‍

രമേശ്‌ അരൂര്‍ said...

പ്രിയപ്പെട്ട അനുജത്തീ ..വളരെയധികം വികാര വായ്പോടെ ചാമ്പലിന്റെ വാര്‍ഷിക ദിനത്തിനായി നീ എഴുതിയ ഈ കുറിപ്പ് ഹൃദയസ്പര്‍ശിയായി ..
നീ എനിക്ക് നീട്ടിത്തന്ന ഏട്ടന്‍ എന്ന വളരെ വലിയ സ്ഥാനം വാത്സല്യ പൂര്‍വ്വം സ്വീകരിക്കുന്നു..കുഞ്ഞനുജത്തിയായ്... എന്നും ചാമ്പലില്‍ നിന്ന് ഒരിക്കലും കെട്ടു പോകാത്ത അഗ്നി സ്ഫുലിന്ഗങ്ങള്‍ ജ്വലിപ്പിക്കണം..അമ്മ വച്ച് തന്ന പിറന്നാള്‍ മധുരം അല്പം ഈ ഏട്ടനും കൂടി :)

Manoraj said...

ലോകമറിയുന്ന എഴുത്തുകാരിയായി തീരട്ടെ എന്നേ എനിക്കാശംസിക്കാനുള്ളു. അഞ്ജുവിന് എല്ലാവിധ ആശംസകളും. എന്നെങ്കിലും ഒരിക്കല്‍ എനിക്ക് പറയാമല്ലോ ആദ്യമായി ഈ സാഹിത്യകാരിയെ പരിചയപ്പെടുത്തിയത് ഞാനാണെന്ന് :)

നാട്ടുവഴി said...

അഞ്ജു...
പങ്കുവെക്കാന്‍....
പകരുവാന്‍.....
ഏറ്റവും ശക്തി കുറഞ്ഞത്
വാചകങ്ങളാണത്രേ.....
അതുകൊണ്ട്...അതുകൊണ്ടുമാത്രം
ഞാന്‍ ഒരേ ഒരു വാചകം എഴുതുന്നു.
നന്ദി........
(ആശാമോന്‍ കൊടുങ്ങല്ലൂര്‍)

അന്ന്യൻ said...

ചേച്ചീ..., ഒരുപാട് ഒരുപാട് ആശംസകൾ...
എന്തുകൊണ്ടോ… വേറൊന്നും പറയാൻ പറ്റുന്നില്ല……

ആളവന്‍താന്‍ said...

അഞ്ചു,ആശംസകള്‍ - പിറന്നാളിന്.
പോരട്ടെ ഞെരിപ്പായിട്ട് പോസ്റ്റുകള്‍

എന്‍.ബി.സുരേഷ് said...

എഴുത്തും വായനയും സൌഹൃദവും ഗൌരവമായ ലോകവീക്ഷണവും തുടരുക...

ശ്രീ said...

പിറന്നാളാശംസകൾ

Anonymous said...

എഴുത്തും വായനയും സൌഹൃദവും ഗൌരവമായ ലോകവീക്ഷണവും തുടരുക

sudhi puthenvelikara
bahrain

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

'ചാമ്പലില്‍' സൃഷ്ടികള്‍
ചാറ്റുമഴയായ്‌ പെയ്യട്ടെ