
ജീവിതത്തില്‍ ഏറെ വിലപ്പെട്ട ഒരാളുണ്ടായിരുന്നു. ഉണ്ടായിരുന്നു എന്ന് പറഞ്ഞാല്‍ ശരിയാവില്ല ഇപ്പോഴും ആ ആള് തന്നെയാണ് ജീവിതത്തില്‍ ഏറെ വിലപ്പെട്ടത്. വിരല്‍ത്തുമ്പില്‍ ആദ്യാക്ഷരം കുറിച്ച് തന്ന നാവിന്തുമ്പില് സ്വര്ണതാല് വാഗ്ദേവതയുടെ അനുഗ്രഹം പകര്‍ന്നു തന്ന എന്റെ അപ്പൂപ്പന്, ആ അക്ഷരമാണ് ഇപ്പോഴെന്റെ ജീവനും ജീവിതവുമെന്നു അപ്പൂപ്പന് അറിയുന്നുണ്ടാവുമോ?
എന്റെ ബാല്യത്തിനു അപ്പൂപ്പന്റെ കവിതകളുടെയും കഥകളിപ്പധങ്ങളുടെ ശബ്ദമായിരുന്നു. ആ മെല്ലിച്ച വിരലില്‍ പിടിച്ചാണ് ഞാനീ ലോകത്തെ പരിചയപ്പെട്ടത്. എനിക്ക് അപ്പൂപ്പനെന്നും ഒരു അത്ഭുതമായിരുന്നു. ഏതു വിഷയത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കുന്ന അപ്പൂപ്പന് എന്റെ സുഹൃത്തും വഴികാട്ടിയുമായിരുന്നു.
ഓര്മ വച്ച നാള് മുതല്‍ എന്റെ വിഷുവിനു കര്പ്പൂരതിന്റെയും മഞ്ഞളിന്റെയും മണമാണ്. അപ്പൂപ്പന് ദേവസ്വം ബോര്‍ഡിലെ ജീവനക്കാരനായിരുന്നു. ദൈവത്തിന്റെ സ്വന്തം ആള് എന്ന് ഞാന്‍ അപ്പൂപ്പനെ കളിയാക്കാറുണ്ട്. എല്ലാ വര്‍ഷവും ഏപ്രില്‍ മാസത്തെ പെന്‍ഷനില്‍ ശബരിമലയില്‍ നിന്നുള്ള ഒരു കെട്ട് നോട്ടുണ്ടാവും. അതിനു മഞ്ഞളിന്റെയും കര്പ്പൂരതിന്റെയും മണമാണ്. എല്ലാ വര്‍ഷവും എനിക്ക് കിട്ടുന്ന കൈനീട്ടതിനു ആ ഗന്ധമാണ്. വേറെയാര്‍ക്കും അപ്പൂപ്പന് അത് നല്കാരില്ലെന്ന തിരിച്ചറിവ് എന്നില്‍ അഹന്ത തോന്നിപ്പിച്ചിട്ടുണ്ട്.
പിന്നീടു ഒരു നാള് ഒരുപാടു കൈനീട്ടങ്ങള്‍ ബാക്കിവച്ച് എന്റെ മനസ്സില്‍ സ്നേഹത്തിന്റെ ഒരു ജ്വാല കെടാതെ അവശേഷിപ്പിച്ചു ശാന്തികവാടത്തിലെ അഗ്നിയിലേക്ക് അപ്പൂപ്പന് പോയി.
അത് വരെ അപ്പൂപ്പന് സന്തോഷവും സമാധാനവും കൊടുക്കാത്ത മക്കള്‍ അപ്പൂപ്പന്റെ ചലനമറ്റ ശരീരത്തിന് മുന്നിലിരുന്നു നിലവിളിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി വന്നു. മരണവീട്ടിലിരുന്നു ചിരിക്കുന്നത് അരോച്ചകമായത് കൊണ്ട് ഞാന്‍ ചിരി അമര്‍ത്തി അപ്പൂപ്പന്റെ തലക്കല്‍ ഇരുന്നു, ഇനി ഒരിക്കലും കിട്ടാതെ മഞ്ഞളിന്റെയും കര്പ്പൂരതിന്റെയും മണമുള്ള കൈനീട്ടമോര്ത്തു കൊണ്ട്..........
3 comments:
സ്വകാര്യ അഹങ്കാരം എന്നൊക്കെ പറയാറില്ലേ..
അപ്പൂപ്പന് ശെരിക്കും അതാണെന്ന് തോന്നല്‍! ശെരിയല്ലേ?
ഒരു വിഷുക്കൈനീട്ടം പോലെ നനുത്തതും സുഖവുമുള്ള ഒരു ബ്ലോഗ്.
അതിങ്ങനെ ആസ്വദിച്ചു വന്നപ്പോള്‍ അതാ കിടക്കുന്നു ഒരു നഗ്ന സത്യം...
കഞ്ഞി കുടിക്കാന്‍ ഫോര്‍ക്ക് കിട്ടിയ ഒരു പ്രതീതി....
------------------------------
അത് വരെ അപ്പൂപ്പന് സന്തോഷവും സമാധാനവും കൊടുക്കാത്ത മക്കള്‍ അപ്പൂപ്പന്റെ ചലനമറ്റ ശരീരത്തിന് മുന്നിലിരുന്നു നിലവിളിക്കുന്നത് കണ്ടപ്പോള്‍ സത്യത്തില്‍ എനിക്ക് ചിരി വന്നു. മരണവീട്ടിലിരുന്നു ചിരിക്കുന്നത് അരോച്ചകമായത് കൊണ്ട് ഞാന്‍ ചിരി അമര്‍ത്തി അപ്പൂപ്പന്റെ തലക്കല്‍ ഇരുന്നു,
രണ്ട് സംശയം ബാക്കി....
1 ) ആ ചിരി ചിരി ആയിരുന്നോ അതോ പുച്ച്ഛമോ?
2 ) ഇത് തന്നെ ആയിരുന്നോ അഴുതാന്‍ ഉദ്ദേശിച്ചതും?
ente achan ayittalle ninte appuppan ayarh ente amma thalarnnu veenathu muthal njan oru vishamavum koodathe thanne anue nokiyath.ninak ella makeleyum oru pole critises venda
Post a Comment