Tuesday, February 23, 2010

ഹൈമവതി


കാര്യവട്ടം ക്യാമ്പസിലെ കുളത്തില്‍ മുങ്ങി മരിച്ച ഹൈമവതിയെ കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഹൈമവതി കുളം ഒന്ന് കാണണമെന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. അങ്ങനെ ഇരിക്കയാണ് ടെക്നോപാര്‍ക്കില്‍ ജോലി കിട്ടിയത്. നമുക്കൊരിക്കല്‍ അവിടെ പോകണം എന്ന് ഓഫീസിലിരുന്നു ഞാന്‍ സ്ഥിരമായി പറഞ്ഞു തുടങ്ങി. ഈ നിമിഷം വരെ ആരും എന്റെ പ്രലോഭനത്തില്‍ അടിമപ്പെടാത്തത് കൊണ്ട് എനിക്ക് ആ കുളം കാണാന്‍ സാധിച്ചില്ല. അങ്ങനെ ഇരിക്കെയാണ് ഞാന്‍ ഒരു കാര്യം കണ്ടു പിടിച്ചത് . എന്റെ ഒരു സഹപ്രവര്‍ത്തകന്‍ രാത്രി കൃത്യം പന്ത്രണ്ടു മണിക്ക് ജോലി കഴിഞ്ഞു വാസസ്ഥലത്തേക്ക് യാത്രയാകും. ഹൈമവതി കുളം സ്ഥിതി ചെയ്യുന്ന കാടിനരികിലൂടെയാണ് സഹൃദയനായ എന്റെ സുഹൃത്ത്‌ ടോം എന്നും പോകുന്നത്. ഹൈമാവതിയുമായി ടോം പ്രണയത്തിലാണെന്നും അവളെ കാണാന്‍ വേണ്ടിയാണ് കൃത്യ സമയത്ത് ഇറങ്ങുന്നതെന്നും ഞാന്‍ പ്രചരിപ്പിച്ചു. മാധ്യമ പ്രവര്‍ത്തകരായത് കൊണ്ടാവാം മറ്റുള്ളവരും ഇത് ഏറ്റു പിടിച്ചു. പറ്റിയാല്‍ ഹൈമവതിയുമായി ഒരു ഇന്റര്‍വ്യൂ സംഘടിപ്പിക്കണമെന്നു ഞങ്ങള്‍ ടോമിനോട് പറഞ്ഞു. ഹൈമവതിയെ കുറിച്ച് ഞാന്‍ നിത്യവും പറയുന്നത് കേട്ട് എന്റെ സഹപ്രവര്‍ത്തക മൃദുല ഒരിക്കല്‍ പറഞ്ഞു, നീ ഹൈമവതിയെ കുറിച്ച് പറയുമ്പോള്‍ ഒരു തരം വൈബ്രേഷനനുഭവപ്പെടും.....അവളോട്‌ തോന്നിയ സിമ്പതി നിനക്ക് എമ്പതിയായി മാറി ഒരു തരം തന്മയിഭാവം....(ഇതൊരു സിനിമ ഡയലോഗ് ആയി തോന്നാം , സംശയിക്കണ്ട ഇതൊരു സിനിമ ഡയലോഗ് തന്നെ ആണ്). നൈറ്റ്‌ ഡ്യൂട്ടികഴിഞ്ഞ ശേഷം ഉറങ്ങാന്‍ കിടന്നപ്പോള്‍ മൃദുല വളരെ സീരിയസ് ആയി എന്നോട് ചോദിച്ചു അല്ലെടാ ശരിക്കും ഈ ഹൈമവതി വന്നാല്‍ നമ്മള്‍ എന്ത് ചെയ്യും.....

2 comments:

sanil said...

ഹൈമവതിയെ കാണാനില്ലെന്ന് വൈസ് ചാന്‍സലര്‍ക്ക് ഒരു പരാതി കിട്ടിയിട്ടുണ്ട്

അന്ന്യൻ said...

ഹൈമവതിയുടെ കഥ ശരിക്കും അറിയുമൊ? എന്തിനാണവൾ കുളത്തിൽ ആതഹുതി ചെയ്തതെന്നും? ഇന്നും കാണാറുണ്ട് പലരും അവളെ, ഒറ്റയ്ക്കല്ല കൂടെ ഒരാൾ കൂടി ഉണ്ടാകും.