
ബാല്യത്തില്‍ അക്ഷരലോകതെക്ക് കൈ പിടിച്ചു ഉയര്‍ത്തിയ അപ്പൂപ്പന്.......
മരണത്തെ കുറിച്ച് എഴുതുമ്പോള്‍ പിണങ്ങിയിരുന്ന അമ്മക്ക്......
മനസിന്റെ ജാലകപ്പടിമേല്‍ നെയ്ത്തിരി കത്തിച്ച ഗുരുക്കന്മാരുടെ അനുഗ്രഹത്തിന്..........
മരണത്തിന്റെ ഈറന്‍ വയല്ലെറ്റ് പൂക്കളും , പുഴയുടെ കുത്തോഴുക്കുകളും സ്വപ്നം കണ്ടു നടന്നപ്പോള്‍ ജീവിതത്തെ കുറിച്ച് ഓര്‍മപ്പെടുത്തിയ രണ്ടു കൃഷ്ണന്മാര്‍ക്ക്.......(ഡോക്ടര്‍ കൃഷ്ണനും.....ഭഗവാന്കൃഷ്ണനും.....)
ശാന്തമായി ഒഴുകാന്‍ പഠിപ്പിച്ച വൈഗക്ക്.......
ഓരോ അക്ഷരത്തിനു പിന്നിലും കരുത്തായി നിന്ന സഹപ്രവര്‍ത്തകര്‍ക്ക്...... സതീര്ത്ധ്യര്ക്ക്.....
ശുഭാപ്തിവിശ്വാസത്തിന്റെ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന ജീവിതനുഭവങ്ങള്ക്ക്..........
വിരല്‍ തുമ്പില്‍ അക്ഷരങ്ങള്‍ തന്നനുഗ്രഹിച്ച വാഗ് ദേവതക്കു.......
2 comments:
അത്രമേല്‍ ക്രൂരമായും ആര്‍ദ്രമായും ആരും ആരെയും തിരിച്ചറിയുന്നില്ല
ആശംസകൾ ഒരുപാട് ഒരുപാട്, ഒപ്പം പ്രാർത്ഥനയും…
Post a Comment